കലാസാഹിത്യരംഗങ്ങളിലെ പ്രതിഭകള്‍ക്കായി കണ്ണൂര്‍ കൃഷണ ജ്വല്‍സ് ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു. ചലച്ചിത്രതാരം കെ.പി.എ.സി ലളിത, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 2005 മുതലാണ് ജന്മാഷ്ടമിയുടെ ഭാഗമായി മയില്‍പ്പീലി പുരസ്‌കാരം നല്‍കിവരുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 18ന് കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രതിഭയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കെ.സി.എസ്.പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് […]
The post മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു appeared first on DC Books.