ഉത്തരാധുനിക മലയാളകവിതയ്ക്ക് പുതിയ മുഖഛായ നല്‍കിയ കവികളില്‍ പ്രധാനിയാണ് സെബാസ്റ്റ്യന്‍. സഹജീവികളെയും, വായനക്കാരെയും നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളുടെ സവിശേഷതയാണ്. ഉത്തരാധുനിക മലയാളകവിതയുടെ പരിണാമ ചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ് സെബാസ്റ്റ്യന്റെ മിക്ക കവിതകളും. ഉത്തരാധുനിക മൂല്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് സെബാസ്റ്റ്യന്‍ രചിച്ച ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് പ്രതി ശരീരം. പരിചിതമായ ഒരു നഗരത്തിലേക്ക് സെബാസ്റ്റ്യന്‍ നല്‍കുന്ന ക്ഷണപത്രമാണ് പ്രതി ശരീരമെന്ന് അവതാരികയില്‍ ഡോ. പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെടുന്നു. കണ്‍കോണില്‍പ്പെടുന്ന ക്ഷണിക വസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, […]
The post പ്രതി ശരീരം- ഉത്തരാധുനിക കവിതകള്‍ക്കൊരലങ്കാരം appeared first on DC Books.