കല്‍ബുര്‍ഗി വധത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കി. അതിനിടെ കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ മൈസൂരിലെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടുന്ന സാഹിത്യകാരനാണ് ഭഗവാന്‍. പ്രമുഖ കന്നട എഴുത്തുകാരന്‍ പ്രൊഫ. ചന്ദ്ര ശേഖര്‍ പാട്ടീല്‍ പമ്പ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആറ് എഴുത്തുകാര്‍ കൂടി തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ […]
The post കല്‍ബുര്‍ഗി വധം: പ്രതിഷേധം ശക്തം appeared first on DC Books.