ജമ്മു കശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ ലാരിബാല്‍ രാജ്‌വര്‍ വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ തുടങ്ങിയത്. 21 രാഷ്ട്രീയ റൈഫിള്‍സ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്ന് ദിവസത്തെ യോഗം […]
The post കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ appeared first on DC Books.