നിതാന്ത അന്വേഷകരാണ് കുഞ്ഞുങ്ങള്‍. വിശ്രമവേളകളില്‍ അവര്‍ കൈയില്‍ കിട്ടുന്നവയിലെല്ലാം പരീക്ഷണങ്ങള്‍ നടത്തുകയും മുന്നില്‍ കാണുന്നവയുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കുന്നതും മനസ്സിലാക്കുന്നതും വീട്ടിനുള്ളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമൊക്കെയാണ്. എന്നാല്‍, പാഠപുസ്തകങ്ങള്‍ അറിവിന്റെ ഭണ്ഡാഗാരമായി തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് പുറത്തെ വിശാലവും ആഹ്ലാദദായകവുമായ ലോകം കുട്ടികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തമാശകളിലൂടെ, സ്വാഭാവികമായ രീതിയില്‍ അറിവ് സമ്പാദിച്ചുകൊണ്ട് ശാസ്ത്രപഠനം രസകരമാക്കുന്ന ചില പുതുമയാര്‍ന്ന പരീക്ഷണങ്ങളാണ് അരവിന്ദ് ഗുപ്ത തയ്യാറാക്കിയ ‘തിങ്കിങ് സയന്‍സ്: ആക്ടിവിറ്റീസ് റ്റു […]
The post ശാസ്ത്രപഠനം രസകരമാക്കുന്ന പരീക്ഷണങ്ങള്‍ appeared first on DC Books.