ഇന്നത്തെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കയ്യില്‍ കഥകളില്ലെന്ന് കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ സിപ്പി പള്ളിപ്പുറം. നന്മ ജയിക്കുന്ന കഥകളാണ് അന്യം നിന്നുപോകുന്നതെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വോത്തര ചൊല്‍ക്കഥകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. ഈ കഥകളാണ് മനുഷ്യന് ഒരു സാംസ്‌കാരിക മനസ്സ് ഉണ്ടാക്കിക്കൊടുക്കുന്നത്. നന്മയുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുന്നതില്‍ കഥകള്‍ക്ക് ഒരു വലിയ പങ്കുണ്ട്. മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കഥയാണ് പൊന്മുട്ടയിടുന്ന […]
The post നന്മ ജയിക്കുന്ന കഥകളെ തിരിച്ചുകൊണ്ടുവരണം: സിപ്പി പള്ളിപ്പുറം appeared first on DC Books.