കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി. അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വയം ശ്വസിക്കുന്നുണ്ടെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വൈകിട്ട് വരെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പിന്നീട് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍് പറഞ്ഞു. പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ച് തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. […]
The post സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി appeared first on DC Books.