ഭാവിജീവിതം ഭദ്രമാക്കുന്നതിനെപ്പറ്റി ആശങ്കകളും ആകുലതകളും ഇല്ലാത്ത മനുഷ്യരില്ല. അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള കരുതലുകള്‍ക്കുവേണ്ടിയുള്ള ആലോചനകളില്‍ പ്രധാനം ഭാവിയിലെ സാമ്പത്തിക ഭദ്രതയാണ്. അതിനുവേണ്ടിത്തന്നെയാണ് സമൂഹത്തിലെ സമ്പാദ്യശീലത്തെ പരിപോഷിപ്പിക്കുന്നത്. ഇന്നത്തെ ജീവിതപ്രാരാബ്ധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമിടയില്‍ മിച്ചം കണ്ടെത്താനും മിച്ചധനം ആദായകരമായി വളര്‍ത്താനും ഭാവിയിലേയ്ക്ക് കരുതലായി ഭദ്രമായി സൂക്ഷിക്കാനുമുള്ള തീവ്രയത്‌നങ്ങളാണ് എന്നും മനുഷ്യനെ അസ്വസ്ഥനാക്കുന്നത്. സമ്പദ്ഘടനയുടെ ഏറ്റവും താഴേത്തട്ടിലുള്ള വ്യക്തി സമ്പാദ്യശീലത്തെക്കുറിച്ചു തീരുമാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദാംശങ്ങളുമാണ് വി പ്രഭാകരന്‍ നായര്‍ സമ്പാദിക്കാം നമുക്കും സമ്പാദിക്കാം എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്. അബദ്ധങ്ങളില്‍ ചെന്നു പെടാതിരിക്കാനും […]
The post സമ്പാദ്യ പദ്ധതികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം appeared first on DC Books.