എസ് എന്‍ ഡി പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്നും ശ്രീനാരായണധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കുന്നില്ലന്നും വി.എം. സുധീരന്‍ പറഞ്ഞു. സംഘപരിവാറിന്റെയും എസ്എന്‍ഡിപിയുടെയും ആശയങ്ങള്‍ പുലബന്ധം പോലുമില്ലാത്തതാണ്. എസ്എന്‍ഡിപി സംഘപരിവാര്‍ ബന്ധം ഗൗരവത്തോടെ കാണണമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് എസ്.എന്‍.ഡി.പിക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ടുപോകാന്‍. സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ അത് അടിയറവ് വയ്ക്കുന്നത് […]
The post എസ്എന്‍ ഡി പിയെ വിമര്‍ശിച്ച് വി.എം. സുധീരന്‍ രംഗത്ത് appeared first on DC Books.