വലിയ പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവ നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ പിന്നോക്കമാണെന്നു ശശി തരൂര്‍ എംപി. വലിയ ആശയങ്ങളൊക്കെ മോദി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവ നടപ്പാക്കാന്‍ ശ്രദ്ധ കാണിക്കുന്നില്ലെന്നും ശശിതരൂര്‍ പറഞ്ഞു.സ്വകാര്യ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രോഗം കണ്ടുപിടിച്ചിട്ട് ചികില്‍സ നടത്താന്‍ അറിയാത്ത ഡോക്ടറുടെ സ്ഥിതിയാണ് മോദിക്ക്. സ്വച്ഛ് ഭാരത് പോലുള്ള കാര്യങ്ങള്‍ വെറും ഫോട്ടോയെടുക്കല്‍ ചടങ്ങു മാത്രമായി മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം ഉപയോഗിക്കാന്‍ കഴിയാത്ത കാലത്തോളം […]
The post നരേന്ദ്ര മോദി പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നില്ല; ശശി തരൂര്‍ appeared first on DC Books.