മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന പ്രതിഭാശാലികളായ സന്തതികളുടെ കഥയാണിത്. കാലമേറെ കഴിഞ്ഞിട്ടും അഗ്നിഹോത്രിയും പാക്കനാരും നാറാണത്തുഭ്രാന്തനും പെരുന്തച്ചനുമെല്ലാം നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. എന്നാല്‍ ഈ കഥ ചരിത്രമോ ഐതിഹ്യമോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ഈ കഥയുടെ സത്യം അന്വേഷിക്കുന്ന പുസ്തകമാണ് ഡോ. രാജന്‍ ചുങ്കത്തിന്റെ പറയിപെറ്റപന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന […]
The post വരരുചിപ്പഴമയുടെ ചരിത്രവും ഐതിഹ്യവും appeared first on DC Books.