ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. യുവാക്കളും സ്ത്രീകളും പിന്‍സീറ്റില്‍ യാത്ര ചെയ്തു റോഡില്‍ തെറിച്ചുവീണു ജീവന്‍ പൊലിയാന്‍ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129-ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ […]
The post പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി appeared first on DC Books.