നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. യുഎസ്, യുകെ രഹസ്യരേഖകളില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നില്ല. രേഖകള്‍ കുടുംബാംഗങ്ങള്‍ക്കു കൈമാറി. 12,000 പേജുകളുള്ള ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 1945ല്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്നത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവയോടൊപ്പമില്ല. ഇതില്‍ ഒന്‍പതു ഫയലുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതും ബാക്കി ബംഗാള്‍ സര്‍ക്കാരിന്റെ കൈവശവും ഉള്ളതായിരുന്നു. അതേസമയം, നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങള്‍ക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി രേഖകളുണ്ട്. […]
The post സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം: രേഖകള്‍ പുറത്തുവിട്ടു appeared first on DC Books.