കാലത്തിന് മങ്ങലേല്പിക്കാന്‍ കഴിയാത്ത സൗന്ദര്യശില്പങ്ങളാണ് മഹത്തായ സാഹിത്യകൃതികളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് ഏതാണ്ട് 400 സംവത്സരങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട കൃഷ്ണഗാഥ ഇന്നും മലയാളികള്‍ നെഞ്ചേറ്റി ലാളിക്കുന്നത് ഇതൊരു മഹത്തായ സാഹിത്യസൃഷ്ടിയായതിനാല്‍ തന്നെയാണ്. ഭാഷയുടെ മഹനീയതയെയും ആത്മവീര്യത്തെയും പ്രശോഭിപ്പിക്കുന്ന മലയാള മഹാകാവ്യമാണ് ഭാഷാപിതാവായ എഴുത്തച്ഛന്റെ കാലത്തിനും മുമ്പ് രചിക്കപ്പെട്ടതെന്ന് വിശ്വസിക്കാവുന്ന കൃഷ്ണഗാഥ. ഭാഷാചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ കൃതി ഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റിയുള്ള ഏതൊരു പഠനത്തിലും സുപ്രധാനമായ സ്ഥാനം വഹിക്കുന്നു. ഭാഗവതം ദശമസ്‌കന്ധമാണ് കൃഷ്ണഗാഥയുടെ കഥാവസ്തുവിന് അടിസ്ഥാനം. ശ്രീകൃഷ്ണന്റെ കേട്ടാലും […]
The post നാല് നൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട മലയാളമഹാകാവ്യം appeared first on DC Books.