വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണത്തിന് ഡിസംബര്‍ 5ന് തറക്കല്ലിടാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിടുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ചടങ്ങില്‍ പങ്കെടുക്കും. കേരളപ്പിറവിദിനമായ നവംബര്‍ 1ന് തറക്കല്ലിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബറില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചടങ്ങ് മാറ്റിവെക്കേണ്ടിവന്നു. തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ തിരക്കിട്ട് നടക്കുകയാണ്. തുറമുഖനിര്‍മാണവും നടത്തിപ്പും നിരീക്ഷിക്കുന്നതിനുള്ള സ്വതന്ത്ര എന്‍ജിനിയറിങ് സ്ഥാപനത്തെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്‌സിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ തിരഞ്ഞെടുക്കാനും […]
The post വിഴിഞ്ഞം: ഡിസംബര്‍ 5ന് തറക്കല്ലിടും appeared first on DC Books.