അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ്ബഷീറിന്റെ ഓര്‍മ്മയ്ക്കായി സാംസ്‌കാരിക വകുപ്പ് സ്മാരകം നിര്‍മ്മിക്കും. അദ്ദേഹത്തിന്റെ ജന്മനാടായ വൈക്കത്തെ വടയാര്‍ വില്ലേജില്‍ വിദ്യാഭ്യാസ വകുപ്പിന്റെ 10 സെന്റ് സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുന്നതിന് മന്തിസഭ യോഗം തീരുമാനിച്ചത്. തന്റേതുമാത്രമായ വാക്കുകള്‍ കൊണ്ടും പ്രയോഗം കൊണ്ടും ശൈലി കൊണ്ടും മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന എഴുത്തുകാരനാണ് ബഷീര്‍. പണ്ഡിതര്‍ക്കുപോലും അപ്രാപ്യമായിരുന്നു ബഷീറിന്റെ വാക്കുകള്‍. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ഭാരതത്തിലുടനീളം അലഞ്ഞുനടന്ന ബഷീറിന് പല വേഷങ്ങള്‍ കെട്ടേണ്ടിവന്നു. പല സംസ്‌കാരങ്ങളുമായി കണ്ടുമുട്ടേണ്ടി വന്നു. ഈ […]
The post ബേപ്പൂര്‍ സുല്‍ത്താന് സ്മാരകം നിര്‍മ്മിക്കും appeared first on DC Books.