നോവലിനെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ കഥാകാരനാണ് ആനന്ദ്. ആധുനിക പരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാന ശില്പങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ രചനകളില്‍ മനുഷ്യന്റെ ജീവിതത്തിലെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും പ്രമേയങ്ങളാവുന്നു. അഭയാര്‍ത്ഥികള്‍ എന്ന നോവലില്‍ മനുഷ്യ ജീവിതത്തെ ഒരഭയാര്‍ത്ഥിപ്രവാഹമായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. മനുഷ്യ നിര്‍മ്മിതമായ അവസ്ഥാന്തരങ്ങളില്‍ അവന്‍ തന്നെ പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് ഈ ജീവിതമെന്നാണ് എഴുത്തുകാരന്‍ പറയുന്നു. മനുഷ്യ നിര്‍മ്മിതമായ പ്രസ്ഥാനങ്ങള്‍ അവനെതിരെ തിരിയുകയും തങ്ങള്‍ വിജയക്കൊടി പാറിച്ച നേട്ടങ്ങളില്‍ നിന്ന് തന്നെ ഓടിയൊളിക്കേണ്ട അവസ്ഥയും ഉണ്ടാകുമ്പോള്‍ കാലത്തിനൊപ്പം മാറേണ്ട […]
The post ജീവിതമെന്ന അഭയാര്‍ത്ഥി പ്രവാഹം appeared first on DC Books.