ഒ വി വിജയന്‍ മലയാളത്തിന് സമ്മാനിച്ച മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു. ഭാഷാപരവും പ്രമേയപരവുമായ നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം. ഒ വി വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം […]
The post നാല് പുറംചട്ടകളില്‍ ഖസാക്കിന്റെ ഇതിഹാസം appeared first on DC Books.