ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം. സെപ്റ്റംബര്‍ 28ന് രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി30 വിക്ഷേപിച്ചത്. അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ കഴിവുള്ള അസ്‌ട്രോസാറ്റിന്റെ ഭാരം 1513 കിലോഗ്രാമാണ്. വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്‌നലുകള്‍ ഉപയോഗിച്ചു നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങളിലെ ഊര്‍ജോല്‍പാദനം തുടങ്ങിയവയാകും സയന്‍സ് ആന്‍ഡ് എക്‌സ്‌പ്ലൊറേഷന്‍ വിഭാഗത്തില്‍പ്പെടുന്ന പേടകമായ ആസ്‌ട്രോസാറ്റിലൂടെ ഐഎസ്ആര്‍ഒ പഠിക്കുക. […]
The post ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം appeared first on DC Books.