വാത്സ്യായനന്‍ വിവരിക്കുന്ന കാമമുറകളും വശീകരണ തന്ത്രങ്ങളും സ്ത്രീവിരുദ്ധമാണോ? ആയിരക്കണക്കിനു വര്‍ഷങ്ങളായി പ്രചരിക്കുന്ന വാത്സ്യായനന്റെ കാമസൂത്രം പുരുഷപക്ഷത്തുനിന്നുള്ള നോട്ടം മാത്രമാണെന്നും സ്ത്രീകളുടെ അഭിലാഷങ്ങളെയും കാമനകളെയും അതു കണക്കിലെടുക്കുന്നില്ലെന്നും കെ.ആര്‍.ഇന്ദിര പറയുന്നു. ഭാരതത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുന്ന പുസ്തകമായ സ്‌ത്രൈണ കാമസൂത്രത്തിലൂടെയാണ് അവര്‍ ഈ നിരീക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്നത്. പുരുഷന് ബലാല്‍ക്കാരമായി സ്ത്രീയെ പ്രാപിക്കാമെന്നും അതിനുശേഷം വിവാഹം കഴിക്കാമെന്നും വാത്സ്യായനന്‍ പഠിപ്പിക്കുന്നു. സ്ത്രീയെ ഒരു ‘സാധനം’ മാത്രമായി കാണുന്ന വാത്സ്യായന രചന ഇനിയും തലമുറകള്‍ കൈമാറി പ്രചാരത്തില്‍ തുടരും. […]
The post സ്ത്രീ ആഗ്രഹിക്കുന്ന കാമമെന്ത് ? appeared first on DC Books.