ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എന്ന ബഹുമതിയും ഐ.എന്‍.എസ് കൊച്ചിക്കുണ്ട്. മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഈ കപ്പലിന് സ്വയം ഗതിനിയന്ത്രിക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുണ്ട്. റഡാറുകളില്‍ നിന്നും ഒളിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഈ കപ്പലിനുണ്ട്. 4000 കോടി രൂപ ചെലവുവരുന്ന യുദ്ധക്കപ്പല്‍ നാവികസേനയുടെ മേല്‍നോട്ടത്തില്‍ മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡാണ് […]
The post ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു appeared first on DC Books.