ഏറെകാത്തിരിപ്പിനൊടുവില്‍ ഇളയദളപതിയുടെ പുതിയ ചിത്രം പുലി റിലീസ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്കാണ് ചെന്നൈയില്‍ പുലി റിലീസ് ചെയ്തത്. കേരളത്തിലെ തിയറ്ററുകളില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ റിലീസ് നടത്താന്‍ ആകുമെന്ന് തിയറ്റര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് വൈകിയത് മധുരയിലും തിരുവനന്തപുരത്തും ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തലസ്ഥാനത്ത് പുലിയുടെ റിലീസ് ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം. പുലിയുടെ സ്‌ക്രീനില്‍ വിജയ് പുലിയായെത്തുമ്പോള്‍ പുറത്ത് ഒറിജിനല്‍ പുലിയുമായെത്താനാണ് ആരാധകരുടെ പരിപാടി. തൂത്തുക്കുടിയില്‍ നിന്ന് ഇന്ന് ഒറിജിനല്‍ പുലിയെ തലസ്ഥാനത്തിറക്കുമെന്ന് ഫാന്‍സ് പറയുന്നു. […]
The post ഒടുവില്‍ പുലിയിറങ്ങി appeared first on DC Books.