സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സമസ്ത കേരള സാഹിത്യ പരിഷത് നല്കുന്ന പരിഷത് പുരസ്കാരം ഒക്ടോബര്‍ 10 ന് സുഗതകുമാരിക്ക് സമ്മാനിക്കും. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. തിരുവന്തപുരം പ്രസ്ക്ലബില്‍ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ പരിഷത് ഉപാധ്യക്ഷന്‍ പ്രൊഫ. തോമസ് മാത്യു പുരസ്കാരം നല്‍കും. സി.രാധാകൃഷ്ണന് അധ്യക്ഷതവഹിക്കും. കവി പ്രഭാവര്‍മ്മ, ഉണ്ണി ആര്, ഡോ.എ.എം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിക്കും.
The post പരിഷത് പുരസ്കാരം ഒക്ടോബര്‍ 10ന് സുഗതകുമാരിക്ക് സമ്മാനിക്കും appeared first on DC Books.