ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ വ്യത്യസ്തവും അനന്യവുമായ ജ്ഞാനശാഖയാണ് നാഡീജ്യോതിഷം. ജാതകഗണിത പദ്ധതിയില്‍ മറ്റ് ഗണനാസമ്പ്രദായങ്ങളേക്കാള്‍ സൂക്ഷ്മമാണ് നാഡീജ്യോതിഷത്തിന്റെ വിശകലന രീതി. അതുകൊണ്ടുതന്നെ ഫലപ്രവചനത്തില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ ഈ ശാസ്ത്രത്തിനു കഴിയുന്നു. പൗരാണികമായ ഈ ദ്രാവിഡ ജ്യോതിഷ പദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യ മലയാള ഗ്രന്ഥമാണ് നാഡീജ്യോതിഷ രഹസ്യം. ചന്ദ്രന്റെ ഒരു കല (തിഥി)യില്‍ ഓരോ നാഴികയ്ക്കും (ഓരോ 24 മിനിറ്റിനും) വന്നുചേരുന്ന വ്യതിയാനങ്ങളെ ആസ്പദമാക്കി പൂര്‍വ്വാചാര്യന്മാര്‍ ആവിഷ്‌കരിച്ച ജ്യോതിശാസ്ത്ര ശാഖയാണ് നാഡീജ്യോതിഷം. ജ്യോതിഷികള്‍ക്കും ജ്യോതിഷ പഠിതാക്കള്‍ക്കും […]
The post നാഡീജ്യോതിഷ രഹസ്യം പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു appeared first on DC Books.