ബഷീറും വി കെ എന്നും ഭാഷയിലുണ്ടാക്കിയ പുതുമ സ്വന്തം ഭാഷയിലൂടെ ജനാര്‍ദ്ദനനും സൃഷ്ടിച്ചുവെന്ന് കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന 23ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി നടന്ന ചടങ്ങില്‍ നടന്‍ ജനാര്‍ദ്ദനന്റെ ആത്മകഥ ഇന്നലെയുടെ ഇന്ന് പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താളപ്പിഴകളില്ലാത്ത എഴുത്താണ് ജനാര്‍ദ്ദനന്റേത്. പൈതൃകമായി ലഭിച്ച ഭാഷയില്‍ സത്യസന്ധമായാണ് ആത്മകഥയെഴുതിയിരിക്കുന്നത്. വായിക്കാന്‍ വളരെ രസകരമായ പുസ്തകമാണ് ഇന്നലെയുടെ ഇന്ന് എന്നും കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞു. നെടുമുടി വേണുവിന് […]
The post ഇന്നലെകളുടെ ഇന്ന്: നടന്‍ ജനാര്‍ദ്ദനന്റെ ആത്മകഥ പ്രകാശിപ്പിച്ചു appeared first on DC Books.