സമകാലിക മലയാള കവിതയില്‍ നിരാനന്ദത്തിന്റെ ചിരിയാല്‍ സ്വയം അടയാളപ്പെടുത്തിയ കവിയാണ് കെ.ആര്‍.ടോണി. 2014ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നാല് ദീര്‍ഘകവിതകളുടെ സമാഹാരമാണ് യക്ഷിയും മറ്റും. നിരാസത്തിന്റെ രാഷ്ട്രീയമുനയില്‍ നിന്നുകൊണ്ടുള്ള ചോര ചിന്തിക്കുന്ന ആത്മനടനമാണ് ടോണിയുടെ ഈ കവിതകള്‍. കുമാരനാശാന്റെ വീണപൂവിന്റെ വസന്തതിലക വൃത്തവിധി പ്രകാരം തീര്‍ത്ത ഒരു ആക്ഷേപഹാസ്യകാവ്യമാണ് കുറുക്കന്‍ കുന്ന്. പുതിയ കാലത്തില്‍ പഴയ മഹാകാവ്യ ലക്ഷണങ്ങളൊപ്പിച്ചാല്‍ നായകനും സ്ഥലകാലാദികളും എത്രമാത്രം ആക്ഷേപഹാസ്യാത്മകവും രാഷ്ട്രീയഹാസ്യാത്മകവുമാകുമെന്ന് ഈ കവിത വ്യക്തമാക്കുന്നു. […]
The post യക്ഷിയും മറ്റ് മൂന്ന് കവിതകളും appeared first on DC Books.