2015ല്‍ നിലമ്പൂരിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി ആര്യാടന്‍ ഷൗക്കത്ത് 10 വര്‍ഷം തികച്ചു. ആദ്യം പഞ്ചായത്ത് പ്രസിഡന്റായും, മുനിസിപ്പാലിറ്റിയായപ്പോള്‍ അതിന്റെ ചെയര്‍മാനായും 10 വര്‍ഷങ്ങള്‍. കേരളത്തില്‍ മറ്റേതെങ്കിലും ഒരു പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദശാബ്ദം കൊണ്ട് നടന്നിട്ടില്ലാത്ത വിധം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷൗക്കത്തിന് സാധിച്ചു. നിലമ്പൂരിന്റെ മുഖഛായ തന്നെ മാറ്റിയെടുത്ത ഷൗക്കത്തിന്റെ വികസനപദ്ധതികളുടെ അക്ഷരസാക്ഷ്യമാണ് ഒരു നിലമ്പൂര്‍ പരീക്ഷണം. ജ്യോതിര്‍ഗമയ എന്ന വയോജന സാക്ഷരതാപദ്ധതി, അനൗപചാരിക വിദ്യാഭ്യാസ പദ്ധതി, ബാലവിവാഹങ്ങള്‍ക്കെതിരെയുള്ള നിരവധി പരിപാടികള്‍, യുവവിധവകളും വിവാഹമോചിതരും ഏറെയുള്ള പ്രദേശത്ത് […]
The post നിലമ്പൂര്‍ പരീക്ഷണത്തിന്റെ കഥ appeared first on DC Books.