പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ വിധിയില്‍ സ്റ്റേ ഇല്ല. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ജഡ്ജിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് വിധി സ്റ്റേ ചെയ്യേണ്ടതില്ല എന്ന് അറിയിച്ചത്. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീലിന് പോയത്. 2003ലെ വിധി റദ്ദാക്കിയത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണെന്നും സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് വിധി ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. […]
The post പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം appeared first on DC Books.