ഹരിയാനയില്‍ ജാതിപ്പോരിനെ തുടര്‍ന്ന് ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. സംഭവത്തില്‍ അഞ്ചും ഒന്നും വയസ്സുള്ള പിഞ്ചു കുട്ടികള്‍ വെന്തുമരിച്ചു. കുട്ടികളുടെ മാതാപിതാക്കളെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയില്‍ ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദിലെ ബല്ലഭ്ഗഡില്‍ സണ്‍പേഡില്‍ പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും സംശയിക്കുന്നു. ഒരു സംഘമാളുകള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഉറക്കത്തിലായിരുന്ന കുടുംബത്തെ വിളിച്ചുണര്‍ത്തി മര്‍ദിച്ചതിനുശേഷം കുട്ടികളെ ഉള്‍പ്പെടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. നാട്ടുകാരാണ് തീകെടുത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ […]
The post ജാതിപ്പോര്: ദലിത് കുടുംബത്ത ജീവനോടെ കത്തിച്ചു appeared first on DC Books.