സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. സി.ഇ.ടിയിലെ സംഭവങ്ങളില്‍ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസില്‍ ഇടപെടാനാകില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ സര്‍വകലാശാലയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എല്ലാ കോളേജുകളിലും വിദ്യാര്‍ഥികളുടേത് അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കണം. എല്ലാ കോളേജുകളിലും ഇത് കര്‍ശനമായി നടപ്പാക്കണം. ഇരുചക്രവാഹനങ്ങള്‍ സൈലന്‍സര്‍ മാറ്റിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം അത്യാവശ്യമാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ […]
The post ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് കോടതി appeared first on DC Books.