സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. അതിനാല്‍ സര്‍ക്കാരിന് ആരേയും ബോധപൂര്‍വം രക്ഷിക്കാനോ ബോധപൂര്‍വം കുറ്റക്കാരാക്കോനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മൂന്ന് അന്വേഷണങ്ങളാണ് ശാശ്വതികാനന്ദയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയത്. മൂന്നിലും മുങ്ങിമരണമെന്നാണ് കണ്ടെത്തല്‍. സ്വാമിയുടെ മരണം ആലുവാപ്പുഴയില്‍ അടിയൊഴുക്കില്‍പ്പെട്ടായിരുന്നുവെന്ന് രണ്ടുവര്‍ഷംമുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
The post ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം സാധ്യമല്ലെന്ന് ചെന്നിത്തല appeared first on DC Books.