സമകാലികജീവിത യാഥാര്‍ത്ഥ്യങ്ങളെ തികച്ചും വ്യത്യസ്തമായി നോക്കിക്കണ്ട്, അതില്‍നിന്ന് സവിശേഷമായി കണ്ടെടുക്കുന്ന ദര്‍ശനങ്ങളെ തന്മയത്വത്തോടെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിക്കുന്ന രചനാവൈഭവമാണ് യുവകഥാകൃത്തായ ബിജു.സി.പിയുടേത്. പ്രതീക്ഷയും പ്രത്യാശയും ഭീതിയും കാമനയുമെല്ലാം ഇടകലര്‍ന്നൊഴുകുന്ന വര്‍ത്തമാനകാലത്തിന്റെ അനുഭവസ്ഥാനങ്ങളെ ചരിത്രത്തിലേക്കും ഭാവികാലത്തേക്കും വിടര്‍ത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഏറ്റവും പുതിയ കഥാസമാഹാരമായ പെലയസ്ഥാനത്തിലും ബിജു ഇതേ ആഖ്യാനരീതിയാണ് അവലംബിച്ചിരിക്കുന്നത്. പെലയസ്ഥാനം എന്ന സമാഹാരത്തിലെ ആദ്യ കഥയായ ‘കവലയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം’ മദ്യപാനിയായ ഓനാച്ചന്‍ ചേട്ടന്റെ തെരുവു പ്രഭാഷണത്തിന്റെ ഏറ്റിറക്കങ്ങളുടെ കഥയാണ് പറയുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം […]
The post വര്‍ത്തമാനകാലം ചരിത്രത്തിലേക്കും ഭാവിയിലേക്കും appeared first on DC Books.