മാധവിക്കുട്ടിയുടെ രചനകളുടെ സ്വഭാവം പുലര്‍ത്തുന്നവയാണ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോയുടെ രചനകള്‍. ആട്ടോബയോഗ്രഫിക്കല്‍ ഫിക്ഷന്‍ എന്ന് വിലയിരുത്തപ്പെടുന്ന അവരുടെ ഏഴ് ആത്മകഥകള്‍ അവയിലെ തുറന്നെഴുത്തുകള്‍ കൊണ്ട് ലോകമെമ്പാടും ശ്രദ്ധേയമായി. ആത്മകഥാപരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ‘ഐ നോ വൈ ദി കേജ്ഡ് ബേര്‍ഡ് സിങ്‌സ്’. എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന് എന്ന പേരില്‍ ഈ പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മായയും സഹോദരന്‍ ബെയ്‌ലിയും തങ്ങളുടെ അച്ഛന്റെ അമ്മയുടെയും അമ്മാവന്റെയും കൂടെയാണ് ബാല്യകാലം […]
The post കൂട്ടിലെ കിളി പാടുമ്പോള്‍ appeared first on DC Books.