പാട്ടുകള്‍ക്കും ജാതകമുണ്ടെന്ന് ഗായകന്‍, സംഗീത സംവിധായകന്‍, സംഗീത നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി ടി മുരളി. ഒക്ടോബര്‍ 23ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ അദ്ദേഹത്തിന്റെ പാട്ടൊരുക്കം എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പാട്ടിനും ജാതകമുണ്ട്. ചില പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ മറ്റ് ചിലത് ശ്രദ്ധിക്കപ്പെടില്ല. ദ്യശ്യമാധമങ്ങള്‍ വഴി ചിലപാട്ടുകള്‍ക്ക് പ്രചാരം ലഭിക്കുമ്പോള്‍ മറ്റ് ചിലതിന് അത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post പാട്ടുകള്‍ക്കും ജാതകമുണ്ട് : വി ടി മുരളി appeared first on DC Books.