രാജ്യമൊട്ടാകെ എഴുത്തുകാര്‍ ആക്രമിക്കപ്പെടുകയും അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എഴുത്തുകാര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുകയും പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്താണ് ഒരുകൂട്ടം എഴുത്തുകാര്‍ ഇതിനെതിരെ പ്രതിഷേധിച്ചത്. ഇക്കാര്യത്തില്‍ മൗനം ദീക്ഷിച്ച സാഹിത്യ അക്കാദമി ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുകയും പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്ത എഴുത്തുകാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്തും ഭാഷയിലുള്ള എഴുത്തുകാരുടെയും അഭിപ്രായ […]
The post ഒടുവില്‍ മൗനം വെടിഞ്ഞ് സാഹിത്യ അക്കാദമി appeared first on DC Books.