എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് എന്നാണ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചത്. ഷൈലോക്ക്, വെള്ളാപ്പള്ളിയെ കണ്ടാല്‍ തൊഴുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ലോക പ്രശസ്ത എഴുത്തുകാരന്‍ ഷേക്‌സ്പിയറിന്റെ കഥാപാത്രമാണ് കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്. നേരത്തെയും വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് ഇടപാടുമായും കോളജുകളിലെ നിയമനങ്ങളുമായും ബന്ധപ്പെടുത്തി വിഎസ്, വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം.
The post വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വി.എസ് appeared first on DC Books.