ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളിലും ശക്തമായ ഭൂചലനം. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഏഴിനു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ മേഖലകളില്‍ അഞ്ചു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നു. മധ്യ അഫ്ഗാനിസ്ഥാന്റെയും വടക്കന്‍ പാക്കിസ്ഥാന്റെയും ഇടയിലുള്ള ഹിന്ദുകുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായി. പാക്കിസ്ഥാനില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. […]
The post ഉത്തരേന്ത്യയില്‍ ഭൂചലനം appeared first on DC Books.