സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ പ്രമേയമാകുന്ന നോവലാണ് പി കേശവദേവിന്റെ വെളിച്ചം കേറുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍, പ്രത്യേകിച്ച് തിരുവിതാംകൂറിലുണ്ടായ സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങളാണ് നോവലിന്റെ പശ്ചാത്തലം. ഒരു കുഗ്രാമത്തില്‍ റോഡു വരുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനങ്ങളാണ് ഈ നോവലില്‍ കേശവദേവ് പറയുന്നത്. കേരളത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ആ പരിവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ മുഖം ഇവിടെ അനാവരണം ചെയ്യുന്നു. മലയനാട്, വെളിയനാട് എന്നീ ഗ്രാമങ്ങളും അവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരും അന്നത്തെ കേരളീയ ജീവിതത്തിന്റെ […]
The post ഒരു റോഡ് സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍ appeared first on DC Books.