പശുവിറച്ചി വിളമ്പിയെന്ന പരാതിയില്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ അനുവാദം കൂടാതെ പരിശോധന നടത്തിയ ഡല്‍ഹി പോലീസ് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരള ഹൗസിന് മുന്നില്‍ ഇടതു എം.പി.മാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍.എസ്.എസിനോടുള്ള വിധേയത്വം കാരണം വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡല്‍ഹിയിലെ […]
The post മലയാളികളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്: പിണറായി appeared first on DC Books.