പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍ നിന്നും യാതനകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വര്‍ഗ്ഗത്തിനായി എന്നും നീളുന്ന സഹായഹസ്തമാണ് പ്രിയകവി സുഗതകുമാരി. സാമൂഹ്യസേവനരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അവരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ അഭയ മുറിവേറ്റ സ്ത്രീഹൃദയങ്ങള്‍ക്ക് അഭയസ്ഥാനം തന്നെയാണ്. സൈദ്ധാന്തികഭാരങ്ങളില്ലാതെ സ്ത്രീശാക്തീകരണത്തിനായി കര്‍മ്മനിരതയാകുന്ന ആ ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് വാരിയെല്ല് എന്ന ലേഖനസമാഹാരം. ഇരകളുടെ എണ്ണം പെരുകിവരുന്ന ഇക്കാലത്ത് യുവതികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം നമ്മുടെ […]
The post പെണ്മക്കളോട് സുഗതകുമാരിയ്ക്ക് പറയാനുള്ളത് appeared first on DC Books.