നിരവധി ആചാര്യപരമ്പരകളുടെ അന്വേഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും ഫലമാണ് വാസ്തു ശാസ്ത്രം. വാസ്തു വിദ്യ പ്രാചീന ഭാരതീയരുടെ ഭൂവിജ്ഞാനീയമാണ്. പ്രകൃതിയുടെ താള സന്തുലനങ്ങളില്‍ മനുഷ്യന്റെ ജീവിതമൊരുക്കുകയാണ് അതിന്റെ ലക്ഷ്യം. നിശ്ചിത ദിശയിലേക്കുള്ള ഭവനങ്ങളുടെ ക്രമീകരണം അവയിലെ ജീവിതത്തെ നിര്‍ണ്ണയിക്കുമെന്ന് അധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വാസ്തുശാസ്ത്രം ഗൃഹനിര്‍മ്മാണത്തില്‍ നിശ്ചിത ദിശകളിലേക്ക് ക്രമീകരണം വേണമെന്ന് പറയുന്നത്. വാസ്തുശാസ്ത്രത്തെ ജ്യോതിഷശാസ്ത്രവും ആധുനിക ഭൗതികശാസ്ത്രങ്ങളുമായി ബന്ധിപ്പിച്ച് വിശദീകരിക്കുന്ന പ്രശസ്ത വാസ്തു ചിന്തകനായ ബി.നിരഞ്ജന്‍ ബാബുവിന്റെ പുസ്തകമാണ് ‘വാസ്തു ഡയറക്ഷണല്‍ ഇന്‍ഫ്ളുവന്‍സ് ഓണ്‍ ഹ്യൂമന്‍ അഫേഴ്‌സ്’. […]
The post ‘വാസ്തു’ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം appeared first on DC Books.