മലയാള സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരനായ സി.വി.ബാലകൃഷ്ണന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ചലച്ചിത്രലോകവുമായി ഉറ്റബന്ധം സ്ഥാപിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആയിരം മുഖമുള്ള, മുഖം തോറും അഴകുള്ള ഒരു മായാനഗരമാണ് സിനിമ. യാത്രയ്ക്കിടയിലെപ്പോഴോ ആ നഗരത്തില്‍ അദ്ദേഹവും എത്തിപ്പെട്ടു. അവിടെക്കണ്ട കാഴ്ചകള്‍ രസകരമായി വായനക്കാര്‍ക്ക് പങ്കുവെയ്ക്കുന്ന പുസ്തകമാണ് വാതില്‍ തുറന്നിട്ട നഗരത്തില്‍. നടന്നതും നടക്കാത്തതുമായ ഒട്ടേറെ സിനിമാ സംരംഭങ്ങളില്‍ സഹകരിച്ചതിന്റെ ഓര്‍മ്മകളാണ് പുസ്തകത്തിലൂടെ സി.വി.ബാലകൃഷ്ണന്‍ പറയുന്നത്. ചലച്ചിത്രമായി സാക്ഷാത്കരിക്കപ്പെട്ട തിരക്കഥകളെയും കലാപരമായും വാണിജ്യപരമായും വിജയിച്ച സിനിമകളെയും കാണുന്ന അതേകണ്ണോടെ […]
The post വാതില്‍ തുറന്നിട്ട നഗരത്തിലെ കാഴ്ചകള്‍ appeared first on DC Books.