വാതുവെപ്പുകേസില്‍ ആരോപണ വിധേയനായ ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. സുന്ദര്‍ രാമന്റെ രാജി ബി.സി.സിഐ അംഗീകരിച്ചു. സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐ.പി.എല്‍. അഴിമതിക്കേസ്സ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. വാതുവെപ്പുകാരുടെ പരിചയക്കാരനെ സുന്ദര്‍രാമന്‍ ഒരു സീസണില്‍ത്തന്നെ എട്ടുതവണ ബന്ധപ്പെട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. മെയ്യപ്പന്റെയും രാജ്കുന്ദ്രയുടെയും വാതുവെപ്പ് ഇടപാടുകളെക്കുറിച്ച് ഇദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്.
The post ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രാജിവെച്ചു appeared first on DC Books.