ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളില്‍ ഒരാളാണ് കാതറിന്‍ മാന്‍സ്ഫില്‍ഡ്. ചെറുപ്പത്തില്‍ തന്നെ കവിതകളും നാടകങ്ങളും എഴുതിത്തുടങ്ങിയ അവര്‍ 1906ല്‍ കഥകളെഴുതാന്‍ തുടങ്ങി. ഹ്രസ്വമായ തന്റെ ജീവിതയാത്രയില്‍ കാലത്തെ അതിജീവിക്കുന്ന കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച് മുപ്പത്തിയഞ്ചാം വയസ്സില്‍ അവര്‍ മരണത്തിന് കീഴടങ്ങി. അതുല്യമായ വായനാനുഭവം പകരുന്ന അവരുടെ ഏതാനും മികച്ച കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍: കാതറിന്‍ മാന്‍സ്ഫില്‍ഡ്. അയല്പക്കക്കാരന്റെ മരണത്തില്‍ ശോകമൂകമായ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും സ്വന്തം വീട്ടില്‍ ഒരു സല്‍ക്കാരം നടക്കുന്നതില്‍ വേദനിക്കുന്ന ലാറ എന്ന പെണ്‍കുട്ടിയുടെ […]
The post കാലത്തെ അതിജീവിക്കുന്ന കഥകള്‍ appeared first on DC Books.