സംസ്ഥാനത്ത് ആദ്യമായി ആനകള്‍ക്കു വേണ്ടിയും ആംബുലന്‍സ് ഇറങ്ങുന്നു. ലോറി രൂപമാറ്റം വരുത്തിയാണ് ആംബുലന്‍സ് തയ്യാറാക്കുന്നത്. വനത്തിനുള്ളില്‍ പരുക്കേറ്റു കിടക്കുന്ന കാട്ടാനകളെ കൊണ്ടുവരിക, വിദഗ്ധ ചികിത്സയ്ക്കായി ആനകളെ വെറ്ററിനറി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു മാറ്റുക, നാട്ടില്‍ കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ തുരത്താനുള്ള കുങ്കിയാനകളെ എത്തിക്കുക തുടങ്ങി ആനകളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് ആംബുലന്‍സ് തയ്യാറാക്കുന്നത്. ആംബുലന്‍സില്‍ ആനകളെ ഒട്ടും ഇളകാതെ ബന്ധിച്ചു കിടത്താനും നിര്‍ത്താനുമുള്ള സംവിധാനങ്ങളുണ്ട്. ക്രെയിന്‍ പോലെ ഇരുമ്പുവടങ്ങള്‍ ഉപയോഗിച്ച് ആനകളെ നിലത്തു നിന്നു പൊക്കിയെടുത്തു […]
The post ആനകള്‍ക്കും ആംബുലന്‍സ് appeared first on DC Books.