ഭാഷാപരമായും ആഖ്യാനപരമായുമുള്ള പരീക്ഷണങ്ങളാണ് കെ.പി.നിര്‍മ്മല്‍കുമാറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ചെറുകഥയായാലും നോവലായാലും ഇതിന് മാറ്റമില്ല. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള 1971-ലെ അവാര്‍ഡ് കരസ്ഥമാക്കിയ ജലം എന്ന സമാഹാരത്തിലെ കഥകളടക്കം കെ.പി.നിര്‍മ്മല്‍കുമാറിന്റെ രചനാകാലത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുത്ത കഥകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. തികച്ചും മൗലികമായൊരു സംവേദനതലം ആവിഷ്‌കരിക്കുന്ന രചനകളെന്ന നിലയില്‍ മലയാള കഥാ ചരിത്രത്തില്‍ ഈ കഥകള്‍ക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രശസ്ത നിരൂപകന്‍ കെ. പി. അപ്പന്‍ ആ രചനാശൈലിയെ അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹം എന്നു വിശേഷിപ്പിച്ചത്. […]
The post കെ.പി.നിര്‍മ്മല്‍കുമാറിന്റെ തിരഞ്ഞെടുത്ത കഥകള്‍ appeared first on DC Books.