ജനങ്ങള്‍ എന്തു ഭക്ഷിക്കണം, എന്തു ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നത് ഭരണകൂടമോ ഏതെങ്കിലും സംഘടനയോ ആണെന്നു വരുന്നത് ഫാസിസത്തില്‍ കുറഞ്ഞൊന്നുമല്ല. ഇന്ത്യയിലെമ്പാടും ഇന്ന് പശുരാഷ്ട്രീയം തിമിര്‍ത്താടുകയാണ്. ഹിന്ദുക്കളുടെ അമ്മയാണ് പശുവെന്നും അതിനാല്‍ അതിനെ കൊല്ലാനോ തിന്നാനോ പാടില്ലെന്നും പറയുക മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ കൊല്ലുകയും ചെയ്യും എന്ന് അടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രവിചന്ദ്രന്റെ ‘ബീഫും ബിലീഫും’ എന്ന പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. ജാതി രാഷ്ട്രീയം സംസ്ഥാനങ്ങളുടെ ഭരണാധികാരത്തിന്റെ തുറുപ്പു ചീട്ടായപ്പോള്‍ ദേശീയ തലത്തില്‍ നിലനില്ക്കാന്‍ മതരാഷ്ട്രീയം […]
The post ബീഫും ബിലീഫും പ്രകാശിപ്പിക്കുന്നു appeared first on DC Books.