ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പൃഥ്വിരാജും പാര്‍വതിയും എത്തുന്നു. നവംബര്‍ 12നാണ് പുസ്തകമേളയുടെ വേദിയെ ധന്യമാക്കാന്‍ ഇവര്‍ എത്തുന്നത്. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്ന ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ തിരക്കഥ പ്രകാശിപ്പിക്കുന്ന ചടങ്ങിലാണ് മൊയ്തീനെയും കാഞ്ചനമാലയെയും അനശ്വരരാക്കിയ പൃഥ്വിരാജും പാര്‍വതിയും എത്തുന്നത്. വൈകുന്നേരം എട്ടുമണി മുതല്‍ പത്തുമണി വരെ നടക്കുന്ന ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍.എസ്.വിമല്‍, മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ് എന്നിവര്‍ […]
The post പുസ്തകമേളയില്‍ പൃഥ്വിരാജും പാര്‍വതിയും എത്തുന്നു appeared first on DC Books.