സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ 1ന് പാലക്കാട്ടെ തരൂരിലാണ് ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂള്‍ ലീഗില്‍ പ്രവര്‍ത്തിച്ച കേശവമേനോന്‍ 1921ല്‍ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുന്നത്. 1923ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മലായിയിലേക്കു പോയ കേശവമേനോന്‍ പിന്നീട് കുറെക്കാലം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. […]
The post കെ.പി. കേശവമേനോന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.