മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്റെ രാജിക്കാര്യമാണ് ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. യു.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ഉണ്ണിയാടന്റെ രാജി സംബന്ധിച്ച തീരുമാനമറിയിക്കാമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി പി.ജെ.ജോസഫും മന്ത്രി കെ.ബാബുവും ബുധനാഴ്ച രാവിലെ തന്നെ പ്രശാന്തിയിലെത്തി മാണിയെ സന്ദര്‍ശിച്ചിരുന്നു.
The post മുഖ്യമന്ത്രിയും മാണിയും കൂടിക്കാഴ്ച നടത്തി appeared first on DC Books.